പോസ്റ്റുകള്‍

ഇമേജ്
പഴശ്ശി  | കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡ് പഴശ്ശിയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി നിർവഹിച്ചു. പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ അധ്യക്ഷനായി. പി വി ലക്ഷ്‌മണൻ മാസ്റ്റർ, കേശവൻ നമ്പൂതിരി, നന്ദിനി, സുരേഷ് എന്നിവർ സംസാരിച്ചു.

എ.കുഞ്ഞിക്കണ്ണൻ അനുസ്മരണം

ഇമേജ്
മലപ്പട്ടം | അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ എ കുഞ്ഞിക്കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം സാജു സേവ്യർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് വി വി തമ്പാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം സജിത്ത് സ്വാഗതം പറഞ്ഞു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ, കെ നാരായണൻ എന്നിവർ സംസാരിച്ചു.

കൊച്ചി മുസിരിസ് ബിനാലെ ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെ

ഇമേജ്
കൊച്ചി | വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്ര, എച്ച് എച്ച് ആര്‍ട്ട് സ്‌പേസ് ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടല്‍ വിവാന്തയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിനാലെയുടെ ആറാം പതിപ്പ് അവിസ്മരണീയമാകും. കലയുടേയും സമൂഹത്തിന്റേയും സംവാദത്തിന്റേയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയില്‍ ഭാഗമാകാന്‍ മുഴുവൻ ആസ്വാദകരേയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തത്സമയ പ്രകടനം, ചിത്രകല, ശില്പം, ഫോട്ടോഗ്രാഫി, ഇന്‍സ്റ്റലേഷന്‍ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിഖില്‍ ചോപ്രയെന്നും മുഖ്യമന്ത്രി പരിചയപ്പെടുത്തി. കലാമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവർ അടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തീരുമാനിച്ചത്.

പുരുപുരുത്താൻ കൃഷ്ണൻ മാസ്റ്റർ നിര്യാതനായി

ഇമേജ്
ഏച്ചൂർ | കൂടാളി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡൻ്റുമായ പുരുപുരുത്താൻ കൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി. ചിന്മയ മിഷൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റും സർവോദയ സംഘം, കണ്ണൂർ മഹാത്മ മന്ദിരം, മദ്യനിരോധന സമിതി എന്നിവയുടെ ആദ്യകാല ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഒ.കാർത്ത്യായനി. മക്കൾ: രാധാകൃഷ്ണൻ, സുജാത, സുനീത, സുഗത. മരുമക്കൾ: രാമചന്ദ്രൻ, മനോഹരൻ, ഗോപാലകൃഷ്ണൻ (പരേതൻ). സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ലക്ഷ്മി, ദേവകി, ജാനകി, ഭാർഗവി. സംസ്കാരം വ്യാഴം രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലം.

സൗജന്യ പച്ചക്കറിത്തൈ വിതരണം ഇന്ന് വൈകിട്ട്

ഇമേജ്
പഴശ്ശി  | കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഭാഗമായി സൗജന്യ പച്ചക്കറി തൈകളുടെ വിതരണം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് പഴശ്ശി പെട്രോൾ പമ്പിന് സമീപം സ്കൂൾ റോഡിൽ വാർഡ് തല തൈ വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി നിർവഹിക്കും. പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ ചടങ്ങിന് അധ്യക്ഷത വഹിക്കും. പച്ചമുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളാണ് വിതരണത്തിന് എത്തിയിട്ടുള്ളത്. വാർഡിലെ മുഴുവൻ വീടുകളിലേക്കും 12 തൈകൾ വീതമാണ് നൽകുക.

മേഴ്സി ഹോളിഡേയ്സ് കാരുണ്യയാത്ര തുടങ്ങി

ഇമേജ്
മയ്യിൽ | രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫിദ ഷെറിന് കൈത്താങ്ങായി മയ്യിൽ-കണ്ണൂർ ഗവ. ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന മേഴ്സി ഹോളിഡേയ്സിൻ്റെ ബസ്സുകൾ കാരുണ്യയാത്ര തുടങ്ങി. ഫിദയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇത്രയും ഭാരിച്ച ചികിത്സ ചെലവുകൾ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ച ചികിത്സ സഹായ കമ്മിറ്റിയുമായി സഹകരിച്ചാണ് മേഴ്സി ഹോളിഡേയ്സിൻ്റെ മുഴുവൻ ബസ്സുകളും ബുധനാഴ്ച കാരുണ്യയാത്ര നടത്തുന്നത്.

അർജന്റീനയും മെസ്സിയും കേരളത്തിൽ വരും..!

ഇമേജ്
തിരുവനന്തപുരം | ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അടുത്ത വര്‍ഷമാണ് മത്സരം. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തും. ഒന്നര മാസത്തിനകം എഎഫ്എ അധികൃതര്‍ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാന്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിന്റെ തീയതി എഎഫ്എ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസത്തിൽ ആയിരിക്കും മത്സരം നടക്കുക. മത്സരത്തിന്റെ ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. എഎഫ്എ പ്രതിനിധികള്‍ കേരളം സന്ദർശിച്ച് കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷ കാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

കാർ കത്തിനശിച്ചു

ഇമേജ്
കൂത്തുപറമ്പ് | ഓടുന്ന കാർ ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.15-ഓടെ പൂക്കോടിനടുത്ത പാറാൽ വളവിലാണ് സംഭവം. പുക ഉയരുന്നതുകണ്ട് കാർ നിർത്തി അകത്ത് ഉണ്ടായിരുന്നവർ പുറത്ത് ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് പൂക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ നിന്ന് പുക ഉയരുകയും തുടർന്ന് കാർ കത്തുകയുമായിരുന്നു. കാറിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട് പാറാൽ വളവിൽ അരികിൽ നിർത്തി അകത്തുണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. മാനന്തേരി സ്വദേശി പി. നൗഫലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ. അപകട സമയം നൗഫലും ഭാര്യയും മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. എ.സി വയറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയത്. നാട്ടുകാർ ചേർന്ന് തീയണച്ചു. കൂത്തുപറമ്പ് പോലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ വിജയാഹ്ലാദ റാലി

ഇമേജ്
കൂടാളി | സംസ്ഥാനതല ശാസ്ത്ര മേളയിൽ മിന്നും വിജയം കൈവരിച്ച കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെയും നേതൃത്വം കൊടുത്ത സി പി പ്രമോദ് കുമാർ ഉൾപ്പെടെയുള്ള അധ്യാപകരെയും സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ച് വിജയാഹ്ലാദ റാലി നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച മൂന്നാമത്തെ സ്കൂളായി കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ മനോമി സന്തോഷ്, അനുനന്ദ, വിനു എന്നിവർ അടങ്ങുന്ന സംഘം ദക്ഷിണേന്ത്യ തലത്തിലേക്ക് അർഹത നേടി. വർക്കിങ് മോഡൽ വിഭാഗത്തിൽ ദിജിൻ ദിലീപ്-പി ശ്രീഹരി സംഘം, ഇംപ്രൂവൈസ്ഡ് എക്സ്പീരിമെന്റ് വിഭാഗത്തിൽ ശിവന്യ വിനോദൻ-കെ പി അലീന സംഘം എ ഗ്രേഡ് നേടി. പ്രവൃത്തിപരിചയ മേളയിൽ അനിക രാമകൃഷ്ണൻ (നാച്വറൽ ഫൈബർ പ്രോഡക്ട്‌), സി ശ്രീദർശ് (ഷീറ്റ് മെറ്റൽ വർക്ക്), പി പി ശ്രാവൺ (ഇലക്ട്രിക്കൽ വയറിങ്) തുടങ്ങിയവരും എ ഗ്രേഡ് നേടി. കായികമേളയിൽ ജില്ലയിലെ ഏറ്റവും വേഗം കൂടിയ താരമായ അമയ്ജിത്ത് പി വി, ഹാദി മുഹമ്മദലി (ജിംനാസ്റ്റിക് ), ടി കെ ആഷ്‌ലിൻ (ഷൂട്ടിങ്) എന്നിവരും സംസ്ഥാനതല യോഗ്യത നേടി. ഉപജില്ലാ ശാസ്ത്ര മേളയിൽ തുടർച്ചയായി പതിനാറ് തവണ ചാമ്പ്യൻമാരായ കൂടാ

വിക്രം ഗൗഡയുടെ മരണം: കേരള വനമേഖലയിൽ നിരീക്ഷണം ശക്തമാക്കി

ഇമേജ്
ഇരിട്ടി | ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെതോടെ കേരള കർണാടക അതിർത്തി വനമേഖലയിൽ നിരീക്ഷണം ശക്തമാക്കി. കർണാടക ഉഡുപ്പി ഹെബ്രി വനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. വിക്രമടങ്ങിയ അഞ്ചംഗ മാവോവാദി സംഘം ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നക്സൽ വിരുദ്ധ സേന നടത്തിയ നീക്കത്തിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘത്തിൽപ്പെട്ട നാല് പേർ രക്ഷപ്പെട്ടിരുന്നു. സംഘം കേരള വനമേഖലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയത്. രക്ഷപ്പെട്ട സംഘത്തിൽ സുന്ദരി ഉൾപ്പെടെ മൂന്ന് സ്ത്രീകൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർ നേരത്തേ മാവോവാദി കബനീദളം ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. മാവോവാദി ദക്ഷിണേന്ത്യൻ കമാൻഡന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി പി മൊയ്തീന്റെ സംഘത്തിൽ നിന്ന്‌ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ ഒരുസംഘം കർണാടക വനമേഖലയിലേക്ക് കടക്കുക ആയിരുന്നു. മൊയ്തീനെയും സംഘത്തിലെ മറ്റ് രണ്ടുപേരെയും പോലീസ് മാസങ്ങൾക്ക് മുൻപ് അറസ്റ്റ്‌ ചെയ്തിരുന്നു. കർണാടകയിൽ പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായതോടെ രക്ഷപ്പെട്ട മാവോവാദി സംഘത്തിലെ മറ്റ് അംഗങ്ങൾ

സംസ്കൃതം കവിത രചനയിൽ സംസ്ഥാന തലത്തിലേക്ക് അമിഷ

ഇമേജ്
കുറ്റ്യാട്ടൂർ | പയ്യന്നൂരിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം സംസ്കൃതം കവിത രചനയിൽ പി അമിഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പട്ടാന്നൂർ കെപിസി ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം തരം വിദ്യാർഥിയാണ്. കുറ്റ്യാട്ടൂർ ബസാറിലെ റിട്ട. അധ്യാപകൻ എ രാഘവന്റെയും എൻ റീഷയുടെയും മകളാണ്.

പി.ജയപ്രകാശൻ അന്തരിച്ചു

ഇമേജ്
പട്ടാന്നൂർ | കരിമ്പന വയൽ പാരിക്കലിൽ ജയപ്രകാശൻ (56) അന്തരിച്ചു. ഭാര്യ: ചിത്ര. മക്കൾ: പ്രജിന, നിജിൽ, നിഖിൽ. മരുമകൻ: പരേതനായ സന്തോഷ്. സഹോദരങ്ങൾ: ഹരീന്ദ്രൻ, പ്രസന്ന കുമാരി, പ്രേമകുമാരി. സംസ്കാരം ബുധൻ രാവിലെ പത്തിന് പൊറോറ നിദ്രാലയത്തിൽ.

ഇന്ദിരാ ഗാന്ധി അനുസ്മരണം

ഇമേജ്
ചട്ടുകപ്പാറ | ഇന്ദിരാഗാന്ധിയുടെ 107മത് ജന്മദിന വാർഷിക ഭാഗമായി ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കൊളച്ചേരി ബ്ലോക്ക് മുൻ പ്രസിഡണ്ട് വി പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് പി കെ വിനോദ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രമണി ടീച്ചർ അനുസ്മരണ പ്രഭാക്ഷണം നടത്തി. മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ കെ നിഷ, ഗ്രാമ പഞ്ചായത്ത് അംഗം എ കെ ശശി, എൻ വി നാരായണൻ, ഷാജി എൻ പി, വി ബാലൻ, സജിമ, രത്നരാജ് എന്നിവർ സംസാരിച്ചു. തസ്ലിം ഇ സ്വാഗതവും ഷീന കെ സി നന്ദിയും രേഖപ്പെടുത്തി.

കുഞ്ഞിക്കണ്ടി യശോദ നിര്യാതയായി

ഇമേജ്
ചാലോട് | തോരങ്കോട്ടെ കുഞ്ഞിക്കണ്ടി യശോദ (78) നിര്യാതയായി. ചാലോട് ടി ആൻഡ് ഡി പോളിനേഷൻ യൂണിറ്റിൽ നിന്നും വിരമിച്ച ജീവനക്കാരിയാണ്. സഹോദരങ്ങൾ: ജാനകി, പരേതനായ അനന്തൻ. സംസ്കാരം ചൊവ്വ വൈകിട്ട് മൂന്നിന് പൊറോറ ശ്മശാനത്തിൽ.

യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി: മൃതദേഹം കണ്ടെത്തി

ഇമേജ്
ആലപ്പുഴ |  കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയെ (48) സുഹൃത്തായ അന്‍പതുകാരന്‍ കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരണം. ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്നാണ് പോലീസില്‍ നിന്ന് ലഭ്യമായ വിവരം. ജയചന്ദ്രന്റെ വീട്ടില്‍ നിന്ന് മൃതദേഹം പോലീസ് കണ്ടെത്തി. നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവർ. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞ് കിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ട് മക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകന

സിദ്ദിഖിന് സുപ്രീം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം

ഇമേജ്
ന്യൂഡല്‍ഹി | ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം കേസ് നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞു. പീഡന പരാതി നല്‍കാന്‍ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണം. ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിദ്ദിഖ് പാസ്‌പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതെ സമയം ജാമ്യ വ്യവസ്ഥ സുപ്രീം കോടതി നിര്‍ദേശിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി. മലയാള

ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം

ഇമേജ്
മയ്യിൽ | ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന് വിദ്യാലയങ്ങളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച ജല ഗുണനിലവാര പരിശോധന ലാബുകളുടെ ഉദ്ഘാടനം നടത്തി. ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, പഞ്ചായത്തംഗം എ എം സുരേഷ് ബാബു, ആർ രാജേഷ്‌ കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഇ കെ സോമശേഖരൻ, സി പദ്‌മനാഭൻ, പി പി സുരേഷ് ബാബു, പ്രഥമ അധ്യാപിക എ ബീന എന്നിവർ സംസാരിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണം

ഇമേജ്
കുറ്റ്യാട്ടൂർ  | പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107 മത് ജന്മവാർഷിക ദിനാഘോഷ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.  കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, ടി ഒ നാരായണൻ കുട്ടി, കെ സത്യൻ, പി വി കരുണാകരൻ, ഇബ്രാഹിം, സഹദേവൻ, ഫൈസൽ, ഗംഗാധരൻ, ആനന്ദൻ തുടങ്ങിയവർ സന്നിഹിതരായി.

ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

ഇമേജ്
കൂടാളി | കാവുന്താഴയിലെ പുതിയ പുരയിൽ പി പി മോഹനൻ-ടി പി പ്രസന്ന ദമ്പതികളുടെ മകൻ വിനീതിന്റെയും അഗീനയുടെയും വിവാഹത്തോട് അനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ വി ചന്ദ്രബാബു തുക ഏറ്റുവാങ്ങി. മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ഭാസ്കരൻ മാസ്റ്റർ, ഇ സജീവൻ, പി പ്രസാദ്, സി സജീവൻ, കൂടാളി ലോക്കൽ സെക്രട്ടറി പി പി നൗഫൽ, പത്മനാഭൻ പി, കെ മോഹനൻ മാസ്റ്റർ, പി ദിപിൻ, കെ മോഹനൻ, എ സുനിൽ എന്നിവർ സന്നിഹിതരായി.

താറ്റ്യോട് കണ്ണൻകുന്ന് മെട്ടയിൽ സി എൻ ജി വാതകം ചോർന്നു

ഇമേജ്
കൂടാളി | താറ്റ്യോട് കണ്ണൻകുന്ന് മെട്ടയിൽ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന സി എൻ ജി വാതകം ചോർന്നു. ലോറി ഡ്രൈവർ‌ വാഹനം നിർത്തി എല്ലാ സിലിൻഡറുകളുടെയും വാൽവ് പൂട്ടി നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കൂടാളിയിലെ ഗ്യാസ് സ്റ്റേഷനിൽ നിന്ന് വാതകം നിറച്ച് വിതരണ കേന്ദ്രങ്ങളിൽ ലോറിയിൽ കൊണ്ട് പോകുമ്പോഴാണ് വാതക ചോർച്ച. കണ്ണൻകുന്ന് മെട്ടയിൽ എത്തിയപ്പോൾ ഗ്യാസ് സിലിൻഡറിൽ നിന്ന് വലിയ ശബ്ദത്തിൽ പുക ഉയർന്നതോടെയാണ് ഡ്രൈവർ ലോറി നിർത്തിയത്. ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി.വാതകം ചോർന്നത് ആണെന്ന് മനസ്സിലായപ്പോൾ പലരും രക്ഷപ്പെടാനുള്ള ശ്രമത്തിലായി. തുടർച്ചയായുള്ള വൻ ശബ്ദം കേട്ട് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഓടിയെത്തി. ഇതിന് ഇടയിൽ ഡ്രൈവർ സിലിൻഡറുകളുടെ വാൽവ് പൂട്ടിയത്. പഞ്ചായത്ത് അംഗങ്ങളായ സി. മനോഹരൻ, കെ.പി. ജലജ എന്നിവർ സ്ഥലത്തെത്തി. വാതകം ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് മാനേജർ ജാബിർ പറഞ്ഞു.

ചേക്കോടെ ഇരിങ്ങ ദാസൻ നിര്യാതനായി

ഇമേജ്
മയ്യിൽ | ചെറുപഴശ്ശിയിൽ ചേക്കോടെ ഇരിങ്ങ ദാസൻ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ധന്യ ഇ, ദിവ്യ ഇ, ദിലീപ് ഇ (ഗൾഫ്). മരുമക്കൾ: രതീഷ് പി (മാമ്പ), സിജു എ (ബ്ലൂബെറി കാറ്ററിങ്), സൂര്യ (ഏച്ചൂർ). സഹോദരങ്ങൾ: ഗോവിന്ദൻ ചെട്ട്യാൻ, കമലാക്ഷി, ശോഭ (ചാവശ്ശേരി), രവീന്ദ്രൻ, പ്രേമാനന്ദൻ (വിമുക്ത ഭടൻ), അനിത (ഗൾഫ്). സംസ്കാരം ചൊവ്വ ഉച്ചക്ക് രണ്ടിന് കണ്ടക്കൈ ശാന്തിവനത്തിൽ.

വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

ഇമേജ്
തിരുവനന്തപുരം | വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിന് ഉള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

കളരിവാതുക്കലിൽ നൂറ്റാണ്ട് പഴക്കമുള്ള ചുവർചിത്രത്തിന് പുനർജനി

ഇമേജ്
വളപട്ടണം | കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ട് മുൻപ് വരച്ച അപൂർവ ചുവർചിത്രത്തിന് പുനർജനി. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശം ഉണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവർ വരച്ച ചിത്രം ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിൽ ഭിത്തി പുതുക്കിയപ്പോൾ നശിച്ചിരുന്നു. ഗുരുവായൂർ ടി എസ് ശാസ്ത്ര ശർമൻ പ്രസാദ് വളപട്ടണം വടക്കില്ലത്തെ സുജിത് പരമേശ്വരന്റെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ നോക്കിയാണ് ഗണപതിയുടെയും ദേവിയുടെയും ഭാവം ആവിഷ്കരിച്ച് ചിത്രങ്ങൾ പുന:സൃഷ്ടിച്ചത്. 

സോൺ ലെവൽ ഒഫീഷ്യൽ ഡിജി സന്ദർശനവും കുടുംബസംഗമവും

ഇമേജ്
മയ്യിൽ | മയ്യിൽ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ സോൺ ലെവൽ ഒഫീഷ്യൽ ഡിജി സന്ദർശനവും കുടുംബ സംഗമവും സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ ഉദ്ഘാടനവും ഗ്രാൻഡ് പ്രൊജക്റ്റിൻ്റെ ഭാഗമായി കോറളായി ഗവ. എൽ പി സ്കൂളിൽ സ്ഥാപിക്കുന്ന വാട്ടർ പ്യൂരിഫയർ കൈമാറ്റവും നിർവഹിച്ചു. സോണൽ ചെയർപേഴ്സൺ പി കെ നാരായണൻ അധ്യക്ഷനായി. റീജിയണൽ ചെയർപേഴ്സൺ ശ്രീജ മനോജ്‌, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ രാജ്‌മോഹൻ, ക്യാബിനറ്റ് സെക്രട്ടറി പി ഗംഗാധരൻ, ക്യാബിനറ്റ് ട്രഷറർ ചാക്കോ ജോസഫ്, കെ പി ടി ജലീൽ, കെ അശോകൻ, എ ശ്രീജിത്ത്‌, എം പി വത്സല എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

നോ ലിസ്റ്റ് 2025 പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി

ഇമേജ്
ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ 'നോ ലിസ്റ്റ് 2025' പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ 'ഫോഡോഴ്സ് ട്രാവല്‍ കമ്പനിയാണ് കേരളം വിനോദ സഞ്ചാരത്തിന് സുരക്ഷിത ഇടമല്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണ് പട്ടികയില്‍. വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ക്ഷോഭങ്ങളും കായലുകളിലെ മലിനീകരണ റിപ്പോര്‍ട്ടുകളും കമ്പനി റിപ്പോര്‍ട്ടില്‍ പറയുണ്ട്. കമ്പനി നവംബര്‍ 13-ന് പ്രസിദ്ധീകരിച്ച 'നോ ലിസ്റ്റ്' പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥലം കേരളമാണ്. അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയെന്നും വിദഗ്ധര്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെപ്പറ്റി മുന്നറിയിപ്പ് ഉണ്ടായിട്ടും കാര്യമായി എടുത്തില്ല. 2015നും 2022നും ഇടയില്‍ രാജ്യത്ത് ആകെ ഉണ്ടായ 3,782 ഉരുള്‍ പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണ്