മാനേജ്മെന്റ് ട്രെയിനി : 140 ഒഴിവുകൾ
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ വിവിധ ഓഫീസുകളിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. പട്ടിക വർഗ വിഭാഗത്തിലെ യുവതികൾക്കും യുവാക്കൾക്കും അപേക്ഷിക്കാം.
ആകെ 140 ഒഴിവുകളാണ് ഉള്ളത്
യോഗ്യത: എസ്.എസ്.എൽ.സി. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
പ്രായപരിധി : 18 മുതൽ 35 വരെ (2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്)
അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. ഒരുവർഷത്തേക്ക് അപ്രന്റിസ് ആക്ട് അനുസരിച്ചാണ് നിയമനം.
മാസം ഓണറേറിയം 10,000 രൂപ ലഭിക്കും
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോറം എല്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽനിന്നും ലഭിക്കും.
ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കരുത്. അപേക്ഷ പൂരിപ്പിച്ച് അവിടെ നൽകാം.
അവസാന തിയതി: 2021 സെപ്തംബർ 30
