കൊവിഡ് ധനസഹായം ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം.
മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത് വിഹിതം അടക്കുന്ന സജീവ അംഗങ്ങളായിരിക്കണം.
ആദ്യഗഡു കൊവിഡ് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കഴിഞ്ഞ തവണ അപേക്ഷിച്ച് ധനസഹായം ലഭിക്കാത്തവര്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം.
ഫോണ്‍: 0495 2966577.
