- കൂടാളി ഹൈസ്കൂൾ '88 ബാച്ച് സൗഹൃദം കൂട്ടായ്മ ചികിത്സാനിധി കൈമാറി
കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹോദരങ്ങളായ ചാലോടിലെ ഷനിൽ- നിഗേഷ് ചികിത്സ സഹായ കമ്മിറ്റിക്ക് വേണ്ടി സ്വരൂപിച്ച തുകയാണ് കൈമാറിയത്.
കൂടാളി ഹയർസെക്കൻഡറി സ്കൂൾ '88 ബാച്ച് സൗഹൃദം കൂട്ടായ്മയുടെ അൻപതിനായിരം രൂപയുടെ ചെക്ക് കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിക്ക് കൈമാറിയത്. സൗഹൃദം കൂട്ടായ്മയിലെ സഞ്ജയ്, രാഗേഷ്, വിചിത്ര, പ്രവീൺ കാനാട്, ബൈജു, ഷാജി, സുനിൽ കുമാർ, സജിത്ത്, ലജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
