കണ്ണൂർ വിമാനത്താവളത്തിൽ 9.45 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികൾ പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാസർകോട് സ്വദേശിയുടെ കയ്യിൽ നിന്നും കറൻസി പിടികൂടി. കാസർകോട് മുട്ടതോടി ആമിന വില്ലയിൽ മുഹമ്മദ് അൻവറിന്റെ കയ്യിൽ നിന്നുമാണ് 9.45 ലക്ഷം രൂപയുടെ കറൻസി പിടികൂടിയത്.

ഗോ എയർ ജി8 1518 വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയ ഇയാളെ കിയാൽ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി.

അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, എൻ.സി പ്രശാന്ത്, കെ.പി സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ കൂവൻ പ്രകാശൻ, അശോക് കുമാർ, ദീപക്, ജുബർ ഖാൻ, രാംലാൽ. കൂടുതൽ അന്വേഷണം ആരംഭിചിട്ടുണ്ട്‌.