പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു. ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്ന പയ്യന്നൂർ സ്വദേശി അബ്‌ദുൽ അസീസാണ് (75) ആത്മഹത്യ ചെയ്തത്. ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നാണ് താഴേക്ക്ചാടി ആത്മഹത്യ ചെയ്തത്. 

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. 703 വാർഡിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

ഇന്ന് രാവിലെ കൂടെയുണ്ടായിരുന്നയാൾ ബാത്ത് റൂമിൽ പോയപ്പോഴായിരുന്നു ആത്മഹത്യ. കരൾ രോഗം ബാധിച്ച് തലശേരിയിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശ അർബുദത്തിൻ്റെ സൂചന ലഭിച്ചിരുന്നു. 

ഇതിനിടയിലാണ് 25 ന് കോവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിം (ത്യക്കരിപ്പൂർ).