ദൃക്സാക്ഷിയുടെ മൊഴി; ഡോക്യുമെൻ്ററി പ്രകാശനം

കോവിഡ് കാരണം ലോകം കീഴ്മേൽ മറിഞ്ഞ കാലത്തെ വരച്ചിടുകയാണ് ദൃക്സാക്ഷിയുടെ മൊഴി എന്ന ഡോക്യുമെൻ്ററി. 

കോവിഡ് കാലത്ത് നിയമപാലകർ ചെയ്ത സേവനങ്ങളിലൂടെയാണ് ദൃക്സാക്ഷിയുടെ മൊഴി സഞ്ചരിക്കുന്നത്. 

മയ്യിൽ ജനമൈത്രി പൊലീസിന് വേണ്ടി ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ഡോക്യുമെൻ്ററി നിർമിച്ചത്. 

ഡോക്യുമെന്ററി പ്രകാശനം കണ്ണൂർ എസിപി പി.പി.സദാനന്ദൻ നിർവഹിച്ചു. മയ്യിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ.മോഹിത് അധ്യക്ഷത വഹിച്ചു. മയ്യിൽ സ്റ്റേഷൻ മുൻ പിആർഒ രാജേഷ് മലപ്പട്ടം, കേരള പൊലീസ് ഓഫിസേഴ്സ് ജില്ലാ ജോയിൻ സെക്രട്ടറി സി.വി.തമ്പാൻ, പൊലീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കെ.സി.സുഖേഷ്, കൃഷ്ണപിള്ള വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി പി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

പത്രപ്രവർത്തകനായ പി.പി.സതീഷ് കുമാർ  രചന നിർവഹിച്ച ഡോക്യുമെൻ്ററിയുടെ സംവിധാനവും ക്യാമറയും അനിൽ ഒഡേസയാണ്. വിവരണം വിനോദ് പാലങ്ങാട്.