- വി.കെ. അബ്ദുൽ ഖാദർ മൗലവി; കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് അനുശോചന യോഗം
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ. അബ്ദുൾ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ, മാണിയൂർ അബ്ദുറഹിമാൻ ഫൈസി (സമസ്ത കേരള ജംഈയത്തുൽ മുഅല്ലിമീൻ) പി.വി. സതീശൻ (കോൺഗ്രസ് ) പി. ദിവാകരൻ (സിപിഎം) പുരുഷോത്തമൻ മാസ്റ്റർ (സിപിഐ) ഇ.പി.ആർ. വേശാല (കോൺഗ്രസ് എസ് ) രാഹുലൻ (ഫോർവെർഡ് ബ്ലോക്ക് ) മാണിയൂർ അബ്ദുള്ള ഫൈസി (എസ് കെഎസ്എസ്എഫ്) സി.കെ. മഹമൂദ്, കെ.കെ.എം. ബഷീർ മാസ്റ്റർ, എ.കെ. ശശിധരൻ, എ.എ. ഖാദർ, അഷ്റഫ് ഫൈസി പഴശ്ശി, സുബൈർ പള്ളിയത്ത്, ബാസിത് മാണിയൂർ, ഹാഷിം ഇളമ്പയിൽ, പികെ. ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
