- ഭാരത് ബന്ദ് ദിനത്തിൽ പ്രവാസി സംഘം നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു.
പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് നേതൃത്വത്തിലാണ് കാടുമൂടി യാത്ര ദുരിതമായി മാറിയ റോഡ് ശൂചീകരിച്ചത്.
കാരാറമ്പ്, കുറ്റ്യാട്ടൂർ ബസാർ, മാച്ചേരി പീടിക റോഡാണ് പ്രവാസി കൂട്ടായ്മയിൽ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ചത്.
റോഡിലെ കാടുകൾ യാത്രാ ദുരിതത്തിനു ഇടയാക്കുന്നുവെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഇല്ലാതെ വന്നപ്പോഴാണ് പ്രവാസി സംഘം പണിയായുധങ്ങളുമായി റോഡിലിറങ്ങിയത്.
പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് കാരാറമ്പ് മുതൽ മാച്ചേരി പീടിക വരെയുള്ള രണ്ടു കിലോമീറ്ററോളം ഭാഗങ്ങൾ പ്രവർത്തകർ ശുചീകരിച്ചു.
പ്രവർത്തനങ്ങൾക്കു പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് കോക്കാടൻ, പ്രവർത്തകരായ രമേഷ് അരിയേരി, പ്രകാശൻ കതൃക്കോട്ട്, ചന്ദ്രൻ കീച്ചലാടൻ, സന്തോഷ് ചന്ദ്രത്തിൽ എന്നിവർ നേതൃത്വം നൽകി.
നാട്ടുകാരനായ സി.കെ.പ്രദീപൻ, ബിജു മഠത്തിലാളപ്പിൽ എന്നിവരും സഹായത്തിനുണ്ടായിരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ പ്രവാസികളെ നാട്ടുകാർ അഭിനന്ദിച്ചു.
