- ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചതായി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അറിയിച്ചു.
BHMCT നാലാം സെമസ്റ്റര്‍ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവെച്ചത്. നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ ഒകടോബര് ആറിലേക്കു മാറ്റി വച്ചതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21ലേക്ക് മാറ്റി വെച്ചതായും സര്‍വകലാശാല അറിയിച്ചു. പരീക്ഷയുടെ സമയത്തില്‍ മാറ്റമില്ല.
എം.ജി, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
