ആമസോണിലും ഫ്ലിപ്‌കാർട്ടിലും താരമായി ‘പു‍ളി​ങ്കു​രു’ വില കേട്ടാൽ ഞെട്ടും

‘കണ്ണുള്ളപ്പോള്‍ നമുക്കതിന്റെ വിലയറിയില്ല’ എന്ന ചൊല്ല് പോലെയാണ് ഇപ്പോൾ നമ്മുടെ പു‍ളി​ങ്കു​രുവിന്റെ കാര്യവും. നമുക്ക് യാതൊരു വിലയുമില്ലാത്ത പുളിങ്കുരുവിന് ആമസോണിൽ പൊന്നും വിലയാണ്. 

ഇതിനൊക്കെ എന്താ ഇത്രമാത്രം ഡിമാൻഡ് എന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടാകും. എങ്കിൽ നേരെ ചെന്ന് നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചാൽ മതി. പു‍ളി​ങ്കു​രു വ​റു​ത്തെടുത്ത് വാ​യി​ലി​ട്ട് കൊ​റിച്ചു കൊണ്ട് നടന്നതും ഇടിച്ചു പുട്ടുണ്ടാക്കിയതുമായ കുറെ ‘നൊസ്റ്റു’ കഥകൾ അവർക്ക് പറയാൻ ഉണ്ടാകും.

എന്തായാലും ഇന്ന് നമ്മൾ വെറുതെ വലിച്ചറിയുന്ന ഇവയ്ക്ക് വലിയ വില കൊടുത്തായാലും വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്.

ആ​മ​സോ​ണി​ല്‍ കാ​ല്‍ കി​ലോ​ പുളിങ്കുരുവിന് 149 രൂ​പയാണ് വില, അ​ര കി​ലോ​ക്ക് 300 രൂ​പ, വ​റു​ത്ത​താ​ണെ​ങ്കി​ല്‍ 900 ഗ്രാ​മി​ന് 299 രൂ​പ. ഫ്ലി​പ്കാ​ര്‍​ട്ടിൽ ആണെങ്കിൽ​ 100 ഗ്രാ​മി​ന് 125 രൂപയും, 50 കു​രു​വു​ള്ള പാ​ക്ക​റ്റി​ന് 149രൂപയും, ആ​യി​രം കു​രു​വു​ള്ള ഒ​രു കി​ലോ പാ​ക്ക​റ്റി​ന് 649 രൂപയുമാണ് വില.

തീർന്നില്ല, വ​റു​ത്തെ​ടു​ത്ത 200 കു​രു​ക്ക​ള​ട​ങ്ങി​യ പാ​ക്കറ്റ് 120 രൂ​പയ്ക്കാണ് ഇവിടെ വിറ്റഴിക്കുന്നത്. ഇ​വ​ക്കെ​ല്ലാം താഴെ പ​ല​രും വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​ത്തിന്റെ അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

പു​ളി​യും കു​രു​വും മാ​ത്ര​മ​ല്ല, പു​ളി​ങ്കു​രു പൊ​ടി​ച്ച​തും ഓ​ണ്‍​ലൈ​നി​ല്‍ സുലഭമാണ്.