ഈ വർഷത്തെ പൂജവെയ്പ്പ് സമയങ്ങൾ
പൂജവെയ്പ്പ് : 13.10.2021 ബുധനാഴ്ച (1197 കന്നി 27) വൈകുന്നേരം
പൂജയെടുപ്പ്, വിദ്യാരംഭം: 15.10.2021 വെള്ളിയാഴ്ച രാവിലെ
കന്നി മാസത്തിലെ ശുക്ലപക്ഷത്തിൽ (വെളുത്ത വാവിലേക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറുനാഴികയോ അതിൽ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. പൂജ വെക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.
ക്ഷേത്രങ്ങളിൽ പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാകയാൽ വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജ വെക്കാൻ ശ്രമിക്കാവുന്നതാണ്. ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂർത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തിൽ മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസുകളിലും മറ്റും കച്ചവടരീതിയിലോ സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെയുള്ള ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം ചെയ്യാവുന്നതാണ്.
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിൽ കുഞ്ഞിൻറെ വിരൽ പിടിച്ച് 'ഹരിശ്രീഗണപതയെനമ:' എന്നും സ്വണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിൻറെ നക്ഷത്രക്കൂറിൻറെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്. വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.
ഏത് പ്രായത്തിൽ വിദ്യാരംഭം നടത്താം ?
രണ്ടര വയസ്സ് കഴിഞ്ഞാൽ ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്. രണ്ടര വയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോൾ പഠിക്കുന്ന ശീലങ്ങൾക്ക് അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിൻറെ നല്ലൊരു വശം. ആകയാൽ രണ്ടര വയസ്സ് മുതൽ വിദ്യാരംഭം നടത്താവുന്നതാണ്. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ ചിട്ടയായ വിദ്യാഭ്യാസം ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുക തന്നെ ചെയ്യും.
വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരിക ബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.
സരസ്വതീക്ഷേത്രങ്ങൾ, ഗണപതിക്ഷേത്രങ്ങൾ, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങൾ, ദക്ഷിണാമൂർത്തി സങ്കല്പമുള്ള ക്ഷേത്രങ്ങൾ, സരസ്വതീ പൂജകളും ദക്ഷിണാമൂത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനിൽക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നൽകാൻ അഹതയുള്ളവരാണ്. എന്നാൽ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാ എഴുതിക്കാനും പാടില്ല (മേടം-വൃശ്ചികം ഈ കൂറുകൾ തമ്മിലും, തുലാം-ഇടവം എന്നീ കൂറുകൾ തമ്മിലും ഈ ദോഷം പറയാനും പാടില്ല.
നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തിൽ ചെയ്യുന്ന കമ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം. മന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുന്ന ഒരു ശുഭകർമ്മം അത്യുത്തമം ആയിരിക്കും.
വിദ്യാരംഭത്തിന് രാവിലെ 09.00 വരെ ശുഭപ്രദം. ആദ്യ യാത്രയുടെ ആരംഭത്തിൽ മാത്രമാണ് രാഹുകാലം പൊതുവെ നോക്കാറുള്ളത്. ആകയാൽ വിദ്യാരംഭകാലത്ത് രാഹുകാലം നോക്കേണ്ടതില്ല. സ്വന്തം വീട്ടിലും നിലവിളക്ക് കൊളുത്തി, ഗണപതിയൊരുക്ക് വെച്ച്, പാത്രത്തിൽ അരിയും നാണയവുമിട്ട്, വിരൽ പിടിച്ച് ആദ്യാക്ഷരങ്ങൾ കുറിപ്പിക്കാവുന്നതുമാകുന്നു.
കുഞ്ഞുങ്ങളെ ക്ഷേത്രത്തിൽ തന്നെ വിദ്യാരംഭം ചെയ്യിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. സ്വന്തം വീട്ടിലും വിദ്യാരംഭം ചെയ്യാമെന്ന് സാരം. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂത്തം പാലിക്കാൻ സാധിക്കുകയില്ല. ക്ഷേത്രത്തിലാണെങ്കിൽ മുഹൂർത്തദോഷങ്ങൾ കാര്യമാക്കേണ്ടതുമില്ല.
പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ക്ഷേത്രത്തിൽ മാത്രമല്ല, നമുക്ക് ഈശ്വരസംതൃപ്തി നൽകുന്ന എവിടെ വെച്ചും ചെയ്യാവുന്നതാകുന്നു. വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.
രാത്രിയെ മൂന്നായി ഭാഗിച്ചാൽ അതിൻറെ ആദ്യ രണ്ട്ഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വർജ്ജ്യങ്ങളാകുന്നു. വിദ്യാരംഭത്തിൻറെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.
വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ ?
ക്ഷേത്രത്തിൽ വെച്ച്, സകല പൂജാദികർമ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിൻറെ ജന്മനക്ഷത്രം വർജ്ജ്യമല്ല. മാത്രവുമല്ല, ഈ വഷത്തെ വിദ്യാരംഭ മുഹൂർത്തം അത്യുത്തമം ആകയാൽ ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വർഷം ചതയം നക്ഷത്രക്കാർക്കും വിദ്യ ആരംഭിക്കാം.
പൂജാരീതി:
ഒരു പീഠത്തിൽ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പിൽ മദ്ധ്യത്തിൽ അഷ്ടദളവും വശങ്ങളിൽ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയിൽ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂർത്തിയ്ക്കും പൂജിക്കണം. പൂജ പൂർത്തിയായാൽ പുസ്തകങ്ങൾ പത്മത്തിൽ സമർപ്പിക്കാം. വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെക്കാം. ക്ഷേത്രങ്ങളിൽ പൂജവെക്കുന്നവ രാവിലെയും വൈകിട്ടും ക്ഷേത്രദശനവും പ്രാർത്ഥനകളും നടത്തേണ്ടതാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകളൊക്കെ പരിമിതമായിരിക്കാം. ഏവർക്കും കുറ്റ്യാട്ടൂർ വാർത്തകളുടെ നവരാത്രി, വിജയദശമി ആശംസകൾ
ദേവിയുടെ മന്ത്രങ്ങൾ അറിയാത്തവ ഈ ദിവസങ്ങളിൽ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദശനസമയത്തും ജപിക്കാവുന്നതാണ്.
ഗായത്രീമന്ത്രം:
"ഓം ഭൂർ ഭുവ സ്വ:
തത്സവിതു വരേണ്യം
ഭർഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്"
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത് മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാൽ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
സരസ്വതീദേവിയുടെ പ്രാത്ഥനാമന്ത്രം:
"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിഭവതു മേ സദാ"
സരസ്വതീദേവിയുടെ ധ്യാനം:
"യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ"
സരസ്വതീദേവിയുടെ മൂലമന്ത്രം:
"ഓം സം സരസ്വത്യെ നമഃ"
സരസ്വതീഗായത്രി:
"ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്"
സരസ്വതീദേവിയുടെ പ്രാത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കിൽ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്. വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാൽ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാൻ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാർച്ചനകൾക്കായി മിക്ക കർമ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.
വിദ്യാലാഭമന്ത്രം:
"ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വണ്ണാസ്തേ തവ ജനനി നാമാവയവതാം"
പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തിൽ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നൽകി വാങ്ങണം. തുടർന്ന് ക്ഷേത്രത്തിൽ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടന്ന്, ദേവിയുടെ അനുവാദവും ആശീർവാദവും വാങ്ങി വീടുകളിലേക്ക് മടങ്ങണം.