ആരോഗ്യത്തിനും അലങ്കാരത്തിനും ആകാശ വെള്ളരി
നട്ടാൽ 200 വർഷം വരെ ആദായം തരുന്നതും ചെന്നിക്കുത്തിനും, ഉദര രോഗത്തിനും, വന്ധ്യതയ്ക്കും വരെ മറുമരുന്നായി ഉപയോഗിക്കാവുന്നതുമായ ഒരു വള്ളിച്ചെടിയാണ് ആകാശ വെള്ളരി.
പാവന്നൂർ പത്താംമൈലിലെ കെ.നാരായണന്റെ വീട്ടുമുറ്റത്താണ് ആകാശവെള്ളരി നിറയെ പൂത്ത് കായ്ച്ച് പടർന്ന് നിൽക്കുന്നത്. വെള്ളരി കൊണ്ട് എന്തൊക്കെ കറിവയ്ക്കാമോ അതിനൊക്കെ ആകാശവെള്ളരിയും ഉപയോഗിക്കാം.
പാഷൻ ഫ്രൂട്ട് വള്ളി പോലെ തന്നെയാണ് ഇതും കാണാൻ.തണ്ട് മുറിച്ചുനടുകയോ, വിത്ത് മുളപ്പിച്ചു നാടുകയോ ചെയ്യാം. വർഷത്തിൽ ഏതുസമയവും കായ്ഫലം തരും.
ഒരു വള്ളി കായ്ക്കാൻ തുടങ്ങിയാൽ ഏകദേശം അഞ്ചു തലമുറക്ക് വരെ ഇതിൽ നിന്നും വെള്ളരി പറിക്കാൻ സാധിക്കും എന്നതാണ് ആകാശവെള്ളരിയുടെ ഏറ്റവും വലിയ സവിശേഷത.