സൗജന്യ പിഎസ്‌സി പരിശീലനം


കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം കരിയർ ഗൈഡൻസ്‌ സെന്ററുമായി ചേർന്ന്‌ പിഎസ്‌സി മത്സരപരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്കായി  30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു.

സഫ്‌ദർ ഹാഷ്‌മി  ഗ്രന്ഥാലയത്തിൽ അവധി ദിനങ്ങളിൽ ഉൾപ്പെടെ ദിവസവും രാവിലെ 10മണി  മുതൽ 4 മണി വരെയാണ്‌ പരിശീലനം.

വിദഗ്‌ധ അധ്യാപകർ ക്ലാസ്‌ നയിക്കും. പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ച തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവർക്ക്‌ മുൻഗണന. 

ഒക്ടോബർ 8ന് ക്ലാസ് ആരംഭിക്കും. 50 പേർക്കാണ്‌ പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9400676183,  9895965668.