കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം
കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം.
ഓരോ തലത്തിലെയും നിശ്ചിത യോഗ്യത കൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കര്‍ണാടക/ കേരള റീജനില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
കേരളത്തില്‍ കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരംഎന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍) എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.
അവസാന തീയതി 2021 ഒക്ടോബര്‍ 25
തസ്തികകള്‍, യോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് www.ssc.nic.in വെബ്സൈറ്റ് സന്ദർശിക്കുക.