മയ്യിൽ ബോട്ട് കടവ് ഭാഗത്ത് കരയിടിച്ചിൽ രൂക്ഷം


രൂക്ഷമായ മഴക്കെടുതിയിൽ മയ്യിൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മുല്ലക്കൊടി ബോട്ട് കടവ് ഭാഗത്ത് 6 മീറ്ററോളം വീതിയിൽ മരങ്ങൾ ഉൾപ്പെടെ പുഴയിലേക്ക് ഇടിഞ്ഞ് താഴുകയായിരുന്നു. 

ഇന്നലെ രാത്രിയാണ് സംഭവം. മുല്ലക്കൊടി ആയാർ മുനമ്പ് തീരദേശ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലമാണ് ഇടിഞ്ഞ് താഴ്ന്നത്. പി.പി.രാമുണിയുടെ സ്ഥലവും, കെ.വി.മാധവിയുടെ വീടിനോട് ചേർന്ന് സ്ഥലവുമാണ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. 

ഇവിടെ അടി ഉറവ കാണപ്പെട്ടിട്ടുണ്ട്. പരിസരം കരയിടിച്ചിൽ ഭീഷണിയിലാണ് ഉള്ളത്.