ഒ​രു തേ​ങ്ങ​ക്ക്​ 60,000 രൂ​പ ! കി​ഴ​ക്ക​ന്‍ ആഫ്രി​ക്ക​ന്‍ താ​രം കേരളത്തിൽ

കേ​രം തി​ങ്ങി​യ കേ​ര​ള​ത്തി​ലേ​ക്ക്​ 60,000 രൂ​പ വി​ല​യു​ള്ള തേ​ങ്ങ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചെറു​മു​ക്ക് സ്വ​ദേ​ശി അം​ഗ​ത്തി​ല്‍ വീ​ട്ടി​ല്‍ ഷ​ബീ​റ​ലി എ​ന്ന ഇരുപത്തൊമ്പത്കാരൻ.

കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ലെ സീ​ഷെ​ല്‍​സ് ദ്വീ​പി​ല്‍ നി​ന്നാ​ണ് ഇ​തെ​ത്തി​ച്ച​ത്. കോ​ക്കോ​ഡെ​മെ​ര്‍ എ​ന്ന ക​ട​ല്‍ തെ​ങ്ങി​​ല്‍ വി​ള​ഞ്ഞ തേ​ങ്ങ അ​തേ​പ​ടി മ​റ്റു രാ​ജ്യ​ക്കാ​ര്‍​ക്ക് ല​ഭി​ക്കി​ല്ല. ഒ​ന്നി​ന്​ ശ​രാ​ശ​രി 30 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ണ്ടാ​വും. വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച്‌ വി​ല​യി​ലും മാ​റ്റ​മു​ണ്ട്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത്​ വി​ള​യു​ന്ന തേ​ങ്ങ​ക​ള്‍ പോ​ലും സ​ര്‍​ക്കാ​റി​ന് കൈ​മാ​റ​ണം. ച​കി​രി​യും അ​ക​കാമ്പും ക​ള​ഞ്ഞ് മു​ള​ക്കി​ല്ലെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം പ്ര​ത്യേ​ക നമ്പർ ന​ല്‍​കി തി​രി​ച്ച്‌ ന​ല്‍​കും.

സീ​ഷെ​ല്‍​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​തേ​ങ്ങ​ക്ക്​ പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ണ്. ഇ​വ കാ​യ്ക്കു​ന്ന മ​ര​ത്തി​നും പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. തെ​ങ്ങും പ​ന​യും ഒ​ത്തു​ചേ​ര്‍​ന്ന പോ​ലെ​യാ​ണ് ഇ​വ. പെ​ണ്‍​മ​ര​ങ്ങ​ള്‍ കാ​യ്ക്കാ​ന്‍ 50 വ​ര്‍​ഷ​വും ആ​ണ്‍​മ​രം കാ​യ്ക്കാ​ന്‍ 100 വ​ര്‍​ഷ​വും എ​ടു​ക്കും.

ഇ​തി​ല്‍ പെ​ണ്‍​മ​ര​ത്തി​ൻ്റെ തേ​ങ്ങ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗ​പ്ര​ദം. ഒ​രു ത​വ​ണ കാ​യ്ച്ചാ​ല്‍ അ​ടു​ത്ത വി​ള​വെ​ടു​പ്പി​ന്​ ഏ​ഴ്​ വ​ര്‍​ഷ​മെ​ടു​ക്കും. നാ​ല് വ​ര്‍​ഷ​ത്തോ​ള​മാ​യി ഐ​ല​ന്‍​റി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മാ​നേ​ജ​റാ​ണ്​ ഷ​ബീ​റ​ലി.

സീ​ഷെ​ല്‍​സി​ലെ സു​ഹൃ​ത്ത് മു​ഖേ​ന​യാ​ണ് ഒ​ന്നി​ന് 60,000 രൂ​പ ന​ല്‍​കി തേ​ങ്ങ വാ​ങ്ങി​യ​ത്. വി​പ​ണി​യി​ല്‍​ നി​ന്ന് ല​ഭി​ക്കു​മെ​ങ്കി​ലും ഇ​തി​ൻ്റെ ര​ണ്ടി​ര​ട്ടി വി​ല ന​ല്‍​ക​ണം. ഇ​ന്ത്യ​യി​ല്‍ ഹൗ​റി​യി​ലെ ബൊ​ട്ടാ​ണി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ചാ​ര്യ ജ​ഗ​ദീ​ഷ് ച​ന്ദ്ര​ബോ​സ് ഗാ​ര്‍​ഡ​നി​ല്‍ ഒ​രു കോ​ക്കോ​ഡെ​മര്‍ മ​ര​മു​ണ്ട്.

ഭീ​മ​ന്‍ തേ​ങ്ങ കാ​ണാ​ന്‍ നി​ര​വ​ധി പേ​രാ​ണ് ഷ​ബീ​റ​ലി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഈ ​തേ​ങ്ങ വാ​ങ്ങി സൂ​ക്ഷി​ച്ചാ​ല്‍ ഭാ​ഗ്യം വ​രു​മെ​ന്ന വി​ശ്വാ​സം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ണ്ട്. ലോ​ക​ത്താ​കെ 4000 കോ​ക്കോ​ഡെ​മ​ര്‍ ആ​ണു​ള്ള​ത്. അ​തി​ല്‍ 3800ഉം ​സീ​ഷെ​ല്‍​സ് ദ്വീ​പി​ലാ​ണ്.