പി. ശാരദ നിര്യാതയായി

പറശ്ശിനി റോഡ് സിപിഐഎം ബ്രാഞ്ച് മെമ്പറും, മയ്യിൽ പഞ്ചായത്ത്‌ മുൻ മെമ്പറും, നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിലെ പാചക തൊഴിലാളിയുമായ  പി.ശാരദ (50) കോവിഡ് ബാധിച്ച് നിര്യാതയായി.

ഭർത്താവ് കെ.കെ.രാജീവൻ. മക്കൾ: രസിക, രഖിൽ. മരുമകൻ വിനീഷ് വടക്കാഞ്ചേരി. സഹോദരങ്ങൾ: പി ചന്ദ്രൻ, പി ജനാർദ്ദനൻ, ഗീത, ഗിരിജ, ശ്രീജ.

സംസ്കാരം ഇന്ന് രാവിലെ 10  മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.