കൺസ്ട്രക്ഷൻ ഫെഡറേഷൻ മാണിയൂർ വില്ലേജ് കമ്മറ്റിയുടെ ധർണ്ണാ സമരം



കൺസ്ട്രക്ഷൻ ഫെഡറേഷൻ (സി.ഐ.ടി.യു.) മാണിയൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അവകാശദിന ഭാഗമായി ചട്ടുകപ്പാറ പോസ്റ്റാപ്പീസിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

സി.ഐ.ടി.യു. മയ്യിൽ ഏരിയാ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ , കുതിരയോടൻ രാജൻ എന്നിവർ പ്രസംഗിച്ചു.