യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം; അഗ്നിശമന സേന  തിരച്ചിൽ തുടരുന്നു

മുല്ലക്കൊടി നണിശേരി കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതായി സംശയിക്കുന്ന ആളിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു.

ഇന്ന് രാവിലെയാണ് പാലത്തിന് മുകളിൽ നിന്നും ഒരു സ്‌കൂട്ടിയും, ചെരുപ്പ്, മൊബൈൽ ഫോൺ, പേഴ്സ് എന്നിവ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മയ്യിൽ പൊലീസ് സ്ഥലത്തെത്തി. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേന പുഴയിൽ തിരച്ചിൽ തുടരുകയാണ്.