'നാം ജീവിക്കുന്ന പ്രകൃതി' ശാസ്‌ത്ര ക്ലാസ്


മാണിയൂർ: ചെറുവത്തലമൊട്ട എ.കെ.ജി. സ്മാരക വായനശാല & ഗ്രന്ഥാലയം, കേരള സാഹിത്യ പരിഷത്ത്, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'നാം ജീവിക്കുന്ന പ്രകൃതി' എന്ന വിഷയം അടിസ്ഥാനമാക്കി ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു.

മുകുന്ദൻ പുത്തലത്ത് ക്ലാസ് ഉദ്ഘാടനം ചെയ്തു. എം.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.പി.രാജൻ, എൻ.ബിന്ദു, പി.അഭിനവ് എന്നിവർ സംസാരിച്ചു. പി.കെ.ശാലിനി സ്വാഗതവും കെ.വി.പ്രിയങ്ക നന്ദിയും പറഞ്ഞു.