വീടിന്റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു
വീടിന്റെ മച്ച് തകർന്ന് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടിൽ വസന്ത (60) യാണ് മരിച്ചത്.
മകൻ ഷിബുവിന് പരിക്കേറ്റു. മച്ച് നിർമിച്ച മരം കൊണ്ടുള്ള ബീമും മണ്ണും മുകൾ നിലയിലെ കട്ടിലും അലമാരയും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ പതിക്കുകയായിരുന്നു.
പോലീസും ഫയർഫോഴ്സും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു. സീലിങ്ങിന്റെ ബീം തകർന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകമുണ്ടായത്.
മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകർന്ന് വീഴുകയായിരുന്നു. സീലിങ് തകർന്നതോടെ മുകളിലത്തെ നിലയിലെ കട്ടിൽ അടക്കമുള്ള വസ്തുക്കൾ വസന്തയുടെ മേലേക്ക് വീണു.
മുകളിലെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
