ജി.ഡി.മാസ്റ്റർ സ്മാരക അവാർഡ് ജേതാവ് കെ.പത്മനാഭൻ മാസ്റ്റർക്ക് KSSPU ആദരം
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, വേമ്പു സ്മാരക വായനശാല അന്നൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ജി.ഡി.മാസ്റ്റർ സ്മാരക അവാർഡ് ലഭിച്ച KSSPU യൂണിറ്റ് പ്രസിഡണ്ടും കറ്റ്യാട്ടൂർ പൊതുജന വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ടുമായ കെ.പത്മനാഭൻ മാസ്റ്ററെ കേരളാ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
പി.പി.രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഇ.പി.ആർ.വേശാല പൊന്നാടയണിച്ച് ആദരിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ മെമെൻ്റോ നൽകി. സി.പത്മനാഭൻ, കെ.ഗോവിന്ദൻ നമ്പ്യാർ, വി.മനോമോഹനൻ, സി.വി.രത്നവല്ലി, കെ.പി.വിജയൻ, കെ.വി.കുഞ്ഞിരാമൻ, എം.ജെ.ജ്യോതിഷ് എന്നിവർ സംസാരിച്ചു. പത്മനാഭൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. എം.ജനാർദ്ദനൻ സ്വാഗതവും വി.രമാദേവി നന്ദിയും പറഞ്ഞു.