നാറാത്ത് റോഡരികിലെ വെള്ളക്കെട്ടിലേക്ക് കാർ പതിച്ചു

നാറാത്ത് ടൗണിൽ റോഡരികിലുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ പതിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.

കോട്ടക്കുന്ന് സ്വദേശിയുടെ മാരുതി ഓൾട്ടോ കാറാണ് നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ കുഴിയിലേക്ക് പതിച്ചത്.

കോട്ടക്കുന്ന് ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

സംഭവ സമയത്ത് കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ കയറും മറ്റും ഉപയോഗിച്ച് മുങ്ങി താഴുകയായിരുന്ന കാറിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

തലയിൽ ഉണ്ടായ ചെറിയ മുറിവുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റ് കാര്യമായ പരിക്കുകളില്ല. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി പോയി.