അനുമോദന സദസ്സ് സംഘടിപ്പിച്ചു

ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പോരാളിയായി പ്രവർത്തിച്ച തൻസീർ, ലോക്ഡൗൺ കാലത്ത് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വന്ത്, ഓണവസന്തം ലൈബ്രറി മേളയിലെ വിജയികൾ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവർക്ക് അനുമോദനവും കോക്കാടൻ ബാലൻ, പി.പി.ലീല സ്മാരക പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി. രത്നാകരൻ സ്വാഗതവും സി. മുരളി നന്ദിയും പറഞ്ഞു.