യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കൺവെൻഷനും, ഭാരവാഹികളുടെ സ്ഥാനാരോഹണവും
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കൺവെൻഷൻ ചെക്കിക്കുളം രാധാകൃഷ്ണ യു.പി. സ്‌കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ അമൽ കുറ്റ്യാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു.
മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുശാന്ത് മടപ്പുരക്കലിൻ്റെ അധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വി.രാഹുൽ, ജില്ലാ സെക്രട്ടറി ശ്രീജേഷ്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് നിസാം കൊളച്ചേരി, ബ്ലോക്ക് പ്രസിഡണ്ട് കെ.എം.ശിവദാസൻ, ബ്ലോക്ക് സെക്രട്ടറി എം.വി.ഗോപാലൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി. പത്മനാഭൻ മാസ്റ്റർ, എം.വി.ഗോപാലൻ നമ്പ്യാർ, മണ്ഡലം പ്രസിഡണ്ട്മാരായ കെ.സത്യൻ, പി.വി.സതീശൻ, വാർഡ് മെമ്പർമാരായ എ.കെ. ശശിധരൻ, യൂസഫ് പാലക്കൽ തുടങ്ങിയവർ ആശംസയും, യൂത്ത് കോൺഗ്രസ് നിയുക്ത കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു.