ചട്ടുകപ്പാറ സ്കൂളിൽ അധ്യാപക ഒഴിവുകൾ

ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം - നാച്വറൽ സയൻസ്, ചിത്രരചന അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്.

പ്രസ്തുത ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2021 ഒക്ടോബർ 29 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു.

താല്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.