മയ്യിൽ ഗ്രാമപഞ്ചായത്ത്- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം വേളം മൃഗാശുപത്രി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ന നിർവഹിച്ചു.

06-10-2021 മുതൽ 03-11-2021 വരെ പഞ്ചായത്തിലെ മുഴുവൻ  കന്നുകാലികളെയും സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നടത്തും.  

ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സി.ഇ.ദിവ്യ, എൻ.കെ.നിഷാന്ത്, കെ.കെ.രാജൻ എന്നിവർ അടങ്ങിയ സ്ക്വാഡുകൾ കന്നുകാലികൾ ഉള്ള  വീടുകളിലെത്തി കുത്തിവെപ്പ് നടത്തും.

ചടങ്ങിൽ വെറ്റിനറി സർജൻ ഡോ. ആസിഫ്, എം അഷ്റഫ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി.അജിത, വാർഡ് മെമ്പർ കെ.ബിജു , ക്ഷീരകർഷകർ എന്നിവർ സംബന്ധിച്ചു.