സ്നേഹസംഗമം സംഘടിപ്പിച്ചു


ഒറപ്പടി കലാകൂട്ടായ്മ കളിവെട്ടം അവധിദിന പാഠശാലയുടെ നേതൃത്വത്തിൽ  സ്നേഹ സംഗമം സംഘടിപ്പിച്ചു. പാഠശാലയിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത സംഗമം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ന ഉദ്ഘാടനം ചെയ്തു.

രവി മാണിക്കോത്ത് അധ്യക്ഷനായിരുന്നു. വെളുത്ത മധുരം മലയാള ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അഫ്സാന ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. 

മോഹൻ കാരക്കീൽ, ടി.കെ.സിന്ധു, ശ്രീനേഷ് കരിങ്കൽകുഴി, പി.ടി.സന്തോഷ്, അരുൺ ഏഴോം, റീന സജീവൻ, സന്തോഷ് കരിപ്പൂൽ, എസ്.വി.ശ്രീജ, പ്രജീഷ് ഏഴോം എന്നിവർ സംസാരിച്ചു.

ബെസ്റ്റ് സ്റ്റുഡന്റ് കോർഡിനേറ്റർ അവാർഡ് അഭിന അനിൽകുമാറിന് സമ്മാനിച്ചു. രണ്ട് വർഷമായി തുടരുന്ന പുസ്തകാസ്വാദന പരിപാടിയിൽ മികച്ച അവതരണം നടത്തി വരുന്ന അഭിന, ദേവിക എസ് ദേവ്, അലൻ അനിൽകുമാർ, സനിഗ പ്രദീപ് എന്നിവരെ അനുമോദിച്ചു
.
എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികളെയും, കോവിഡ് കാലത്തെ വിവിധ മത്സര വിജയികളെയും അനുമോദിച്ചു.