ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

ഗർഭിണികൾക്കും കുട്ടികൾക്കുമായി ജില്ലാ ആശുപത്രിയിൽ അത്യാധുനിക വാർഡ്‌ വരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പ് വരുത്താനായി ഒരുക്കിയ ലക്ഷ്യ വാർഡിന്‌ തൊട്ട് മുകളിലാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌.

ജില്ലാ പഞ്ചായത്ത്‌ രണ്ട് കോടി രൂപയും ദേശീയ ആരോഗ്യദൗത്യം എഴുപത് ലക്ഷവുമാണ്‌ പദ്ധതിക്കായി ചെലവിടുന്നത്‌. കേന്ദ്രത്തിന്റെ എമർജൻസി കോവിഡ്‌ റെസ്‌പോൺസ്‌ പാക്കേജിന്റെ ഭാഗമായുള്ള പീഡിയാട്രിക്‌ കെയർ ഫണ്ടാണ്‌ ദേശീയ ആരോഗ്യ ദൗത്യം ചെലവഴിക്കുന്നത്‌.

ഓക്‌സിജൻ സംവിധാനമുള്ള 32 ഐസിയു ബെഡുകളും 12 ഹൈ ഡിപ്പൻഡന്റ്‌ യൂണിറ്റ്‌ ബെഡുകളും ഒരുക്കും. പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചു. നിർമിതി കേന്ദ്രക്കാണ്‌ നിർമാണ ചുമതല. പ്രവൃത്തി ഉദ്‌ഘാടനം ഈ ആഴ്‌ച നടക്കും.