തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തി. 90 ദിവസത്തിനുള്ളിൽ പ്ലാൻ തയ്യാറാക്കി നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ അടുത്ത ഇരുപത് വർഷത്തേയ്ക്കുള്ള സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം തദ്ദേശ സ്വയംഭരണ- ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു.
മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തി. 90 ദിവസത്തിനുള്ളിൽ പ്ലാൻ തയ്യാറാക്കി നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
കാലപ്പഴക്കവും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും പരിഹരിക്കുന്നതിന് താലൂക്ക് ആശുപത്രിയിൽ 24.33 കോടി രൂപയുടെ പുതിയ വികസന പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്.
പുതുതായി ആരംഭിച്ച മെറ്റേർണിറ്റി ബ്ലോക്കിൽ പ്രസവ-പ്രസവാനന്തര ശുശ്രൂഷകൾ നൽകുന്നതിനായി നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് 1.74 കോടി രൂപയുടെ പ്രവർത്തികൾ നടന്നുവരുന്നുണ്ട്.
എല്ലാ ഓപ്പറേഷനുകളും ഒറ്റ തിയേറ്ററിലാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇത് കാരണം ഓരോ ഡിപ്പാർട്ട്മെന്റിലെത്തുന്ന രോഗികൾക്ക് ഓരോ ദിവസം മാത്രമാണ് ഓപ്പറേഷൻ സമയം ലഭിക്കുന്നത്. ഇത് രോഗികൾക്കും ഡോക്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതിന് പുതിയ തിയേറ്റർ കോംപ്ലക്സ് പ്രവർത്തിയും നടന്ന് വരുന്നു.

ഇ.എൻ.ടി, ഓർത്തോ, ജനറൽ വിഭാഗങ്ങൾക്ക് പ്രത്യേകം ഓപ്പറേഷൻ സംവിധാനം ഉണ്ടാകും. പ്രീ ഓപ്പറേഷൻ വാർഡ്, പോസ്റ്റ് ഓപ്പറേഷൻ വാർഡ്, എക്സ്-റേ , സി.ടി.സ്കാൻ എന്നീ സംവിധാനവും ഈ കോംപ്ലക്സിലാണ് പ്രവർത്തിക്കുക.
19 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തി നടക്കുന്നത്. ഇത് കൂടാതെ ലിഫ്റ്റ് നിർമ്മാണം, ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ, മലിനജലം ശുദ്ധമാക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 62.5 KVA ജനറേറ്റർ, ഒപി ട്രാൻസ്ഫോർമേഷൻ എന്നിങ്ങനെ നിരവധി പദ്ധതികൾ നടന്ന് വരികയാണ്.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്‌ണൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.രേഖ കെ.ടി, കിറ്റ്കോ പ്രൊജക്റ്റ് മാനേജർ ഡിനോമണി തുടങ്ങിയവർ പങ്കെടുത്തു.