കൊറ്റാളി ശ്രീകുറുമ്പ ക്ഷേത്രത്തിലെ അതിക്രമം; പ്രതിയെ പോലിസിലേല്‍പ്പിച്ചു
കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുമ്പ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതിയെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പോലിസില്‍ ഏൽപ്പിച്ചു.
കണ്ണാടിപ്പറമ്പ് ആറാം പീടിക മഞ്ചപ്പാലം സ്വദേശി പ്രശാം (30) ആണ് പ്രതി. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുമ്പ ക്ഷേത്രത്തില്‍ യുവാവ് അതിക്രമിച്ചു കയറ്റിയത്.
ഷര്‍ട്ട് ധരിക്കാതെ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് യുവാവ് ക്ഷേത്രത്തിലെത്തി ഭാരവാഹികളോട് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞെങ്കിലും മയ്യില്‍ സ്റ്റേഷനിൽ വിവരമറിയിച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.