ജി.ഡി.മാസ്റ്റർ പുരസ്കാരം കെ.പത്മനാഭൻ മാസ്റ്റർക്ക്
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ജി.ഡി. മാസ്റ്ററുടെ പേരിൽ അന്നൂർ വേമ്പു സ്മാരക ലൈബ്രറിയും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം കുറ്റ്യാട്ടൂരിലെ കെ.പത്മനാഭൻ മാസ്റ്റർക്ക് ലഭിച്ചു.
15,000 രൂപ മുഖവിലയുള്ള പുസ്തകവും പ്രശസ്തി പത്രവും മെമെൻ്റോയും അന്നൂർ വേമ്പു സ്മാരക ലൈബ്രറിയിൽ ജി.ഡി. മാസ്റ്റർ അനുസ്മരണ പരിപാടിയിൽ വെച്ച് ഒക്ടോബർ 21 ന് കൈമാറും.