പാവന്നൂരിൽ സേവാഭാരതിയുടെ വീട് നിർമ്മാണത്തിന് കുറ്റിയടിച്ചു
പാവന്നൂരിലെ ആർ.വി.ഓമനയ്ക്ക് വേണ്ടി ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിൽ പാവന്നൂർ ഗ്രാമസേവാ സമിതി നിർമ്മിക്കുന്ന ഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മം പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദൻ കെ.യം.കെ. പാവന്നൂരിന്റെ കാർമ്മികത്വത്തിൽ നടന്നു.
സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, രാഷ്ടീയ സ്വയം സേവക സംഘം വിഭാഗ് സേവാ പ്രമുഖ് പി.സജീവൻ മാസ്റ്റർ, ഖണ്ഡ് സേവാ പ്രമുഖ് വി.രാജേഷ്, എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് മുണ്ടേരി നാരായണൻ, ബി.ജെ.പി. മണ്ഡലം ജനറൽ സിക്രട്ടറി രവീന്ദ്രൻ കടമ്പേരി, ടി.ശിവദാസൻ, വി.സി.ശശീന്ദ്രൻ, ദാമോദരൻ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.