വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ്; ആദര സമർപ്പണവും അനുമോദനവും

വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ ആദര സമർപ്പണവും, അനുമോദനവും നടന്നു.

വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ രക്ഷാധികാരി കെ.നാണു, ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ യൂണിറ്റ് സെക്രട്ടറി സി.പി.ബാബു, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസൻ മാരുതി, മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.

വ്യാപാരികളുടെ മക്കളിൽ SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകനും, വ്യാപാരിയുമായ വിനോദ് ടി കണ്ടക്കൈ എന്നിവരെയാണ് അനുമോദിച്ചത്.