വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
വീട്ടമ്മയെ വീടിന് സമീപമുള്ള പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കയരളം ഒറപ്പടിയിലെ കൂളിച്ചാൽ വീട്ടിൽ കെ. സുമതിയെ(55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതരായ കെ.കണ്ണന്റെയും, മാധവിയുടെയും മകളാണ്. ഭർത്താവ് പരേതനായ സുരേന്ദ്രൻ. മകൾ കെ.സൗമ്യ. സംസ്കാരം ഇന്ന് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ.