ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം കുറ്റ്യാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് നിർവഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യു.മുകുന്ദൻ, മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് സയ്യിദ്, കെ.ഷൽന എന്നിവർ സംസാരിച്ചു.