ചെമ്മാടം പാടശേഖരത്ത് കൊയ്ത്ത് ഉത്സവം


ചെമ്മാടം പാടശേഖരത്തിന്റെ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിജിലേഷ് പറമ്പൻ നിർവഹിച്ചു. കൃഷി ഓഫീസർ ആദർശ് അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സുജാത.സി, നാരായണൻ.പി, രാജൻ.സി തുടങ്ങിയവർ സംസാരിച്ചു.

അട്ട കയറി കൃഷി ചെയ്യാൻ സാധിക്കാത്ത 4 ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് പൊന്നിൻ വിളവ് കൊയ്‌ത ചെമ്മാടം പാടശേഖരം ജില്ലക്ക് തന്നെ മാതൃകയാണ്.

കാട്ടുപന്നികളുടെ ആക്രമണത്തോടും, കാലാവസ്ഥ വ്യതിയാനത്തോടും പൊരുതിയാണ് ഇത്രയും മികച്ച വിളവ് നേടാൻ കഴിഞ്ഞത്.