മയ്യിലിൽ പെട്രോൾ പമ്പിലെ ജീവനക്കാരെ പമ്പിൽ വച്ച് മർദിച്ചു


മയ്യിൽ ടൗണിന് സമീപത്തെ പെട്രോൾ പമ്പിലെത്തിയ യുവാവ് തൊഴിലാളി യൂണിയൻ നേതാവിനെ മർദിച്ചു. പമ്പിലെ തൊഴിലാളിയും, ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മയ്യിൽ ഏരിയ സെക്രട്ടറിയുമായ പി.വി.ഷാജി(37)ക്കാണ് മർദനമേറ്റത്.

ഇന്നലെ രാത്രി എട്ട് മണിയോടെ ബൈക്കിൽ പെട്രോൾ നിറയ്ക്കാനെത്തിയ യുവാവാണ് മർദിച്ചത്. തടയാനെത്തിയ മറ്റൊരു ജീവനക്കാരനായ പ്രദീപനെയും മർദിച്ചു.

ഷാജിയുടെ പരാതിയിൽ മയ്യിൽ പൊലീസ് മയ്യിലിന് സമീപത്തെ ലോറി ഡ്രൈവറായ യുവാവിന് എതിരെ കേസെടുത്തു. ജീവനക്കാരനെ മർദ്ദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

തൊഴിൽ സ്ഥാപനത്തിൽ വച്ച് തൊഴിലാളിയെ മർദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.