പ്രവാസി സംഘം നേതൃത്വത്തിൽ കാരാറമ്പ് - കുറ്റ്യാട്ടൂർ ശിവക്ഷേത്രം റോഡ് ശുചീകരിച്ചു
പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് നേതൃത്വത്തിൽ കാടുമൂടി യാത്ര ദുരിതമായി മാറിയ കാരാറമ്പ് - കുറ്റ്യാട്ടൂർ ശിവക്ഷേത്രം- എട്ടേയാർ റോഡാണ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ചത്.
റോഡിലെ കാടുകൾ യാത്രാ ദുരിതത്തിന് ഇടയാക്കുന്നുവെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഇല്ലാതെ വന്നപ്പോഴാണ് പ്രവാസി സംഘം പണിയായുധങ്ങളുമായി റോഡിലിറങ്ങിയത്.
പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് രണ്ടു കിലോമീറ്ററിൽ അധികം ദൂരം റോഡിൻ്റെ ഇരുവശങ്ങളും പ്രവർത്തകർ ശുചീകരിച്ചു.
പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് പ്രസിഡണ്ട് പ്രശാന്ത് കോക്കാടൻ, പ്രവർത്തകരായ രമേഷ് അരിയേരി, പ്രകാശൻ കതൃക്കോട്ട്, ചന്ദ്രൻ കീച്ചലാടൻ, സന്തോഷ് ചന്ദ്രത്തിൽ എന്നിവർ നേതൃത്വം നൽകി.

