താഴെചൊവ്വയിൽ കടയിൽ കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
താഴെചൊവ്വയിൽ വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. യുവാവിനെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു.
താഴെചൊവ്വയിൽ വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. യുവാവിനെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു.
താവക്കരയിലെ ആദർശ് (25) ആണ് പിടിയിലായത്. താഴെചൊവ്വ തെഴുക്കി പീടികയിലെ കടയിലാണ് ആദർശ് അതിക്രമിച്ചു കയറി ജീവനക്കാരിയായ 45 കാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചത്.
എന്നാൽ തീപ്പെട്ടി ഉരസുന്നതിന് മുമ്പേ കടയിലെ ജീവനക്കാർ ഇയാളെ തടഞ്ഞു. അതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞ് വച്ചു. വിവരം അറിഞ്ഞെത്തിയ വനിതാ സ്റ്റേഷൻ എസ്.ഐ. പി.എം.ലീലാമ്മ ഇയാളെ അറസ്റ്റ് ചെയ്തു.