ദേശീയ പോലീസ് സ്മൃതി ദിനം; മയ്യിലിൽ എസ്പിസിയുടെ മിനി മാരത്തോൺ

IMNSGHSS മയ്യിൽ, GHSS ചട്ടുകപ്പാറ SPC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു.

മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ ജില്ലാ സിറ്റി SPC എ.ഡി.എൻ.ഒ രാജേഷ് മുഖ്യാതിഥിയായിരുന്നു.

മയ്യിൽ സ്കൂൾ സ്കൂൾ ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. SPC മയ്യിൽ യൂണിറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുനിൽ കെ.സി. സ്വാഗതം പറഞ്ഞു. രാജേഷ്, ചട്ടുകപ്പാറ സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.മുരളീധരൻ, SPC പ്രൊജക്റ്റ് അസിസ്റ്റൻറ് ശ്രീജേഷ് എന്നിവർ ചടങ്ങിന് അഭിസംബോധന ചെയ്ത് സംസാരിച്ചു. SPC ചട്ടുകപ്പാറ യൂണിറ്റ് സിപിഒ ധനേഷ് രാമ്പേത്ത് നന്ദി പറഞ്ഞു.

രണ്ട് സ്കൂളിലേയും കൂടി അമ്പതിലധികം കേഡറ്റുകൾ മാരത്തോണിൽ പങ്കെടുത്തു. മയ്യിൽ ചട്ടുകപ്പാറ യൂണിറ്റുകളിലെ എസിപിഒ മാരായ പ്രസീത, ദീപ്തി.കെ.പി നേതൃത്വം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടിയിൽ നിരവധി അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.