യദുനന്ദിൻ്റെ KSRTC ബസ് മാതൃക ശ്രദ്ധ നേടുന്നു
മയ്യിൽ കയരളം ഒറപ്പടിയിലെ യദുനന്ദ് എന്ന വിദ്യാർത്ഥി രൂപകൽപന ചെയ്ത KSRTC ബസ് കണ്ടാൽ ആരുമൊന്ന് അമ്പരന്ന് നോക്കി നിൽക്കും.
മയ്യിൽ കയരളം ഒറപ്പടിയിലെ യദുനന്ദ് എന്ന വിദ്യാർത്ഥി രൂപകൽപന ചെയ്ത KSRTC ബസ് കണ്ടാൽ ആരുമൊന്ന് അമ്പരന്ന് നോക്കി നിൽക്കും.
അത്രമേൽ തനിമയോടെയാണ് ഒറിജിനിലിനെ വെല്ലുന്ന തരത്തിലുള്ള ബസിന്റെ മാതൃക യദുനന്ദ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഒറപ്പടി അങ്കണവാടിക്ക് സമീപം വീവീസ് ഹൗസിൽ എത്തിയാൽ കാണാം ഒറിജനിലിനെ വെല്ലുന്ന തരത്തിലുള്ള KSRTC ബസ്.
ഫോം ഷീറ്റിൽ നിർമിച്ച ബസിന് 15 സെ. മീറ്റർ നീളമുണ്ട്. ബസിനുള്ളിൽ മതിയായ സീറ്റുകളും, ലൈറ്റും ഓട്ടോമാറ്റിക് ഡോറും, സ്റ്റീയറിങ്ങും, ഗീയറും, ബ്രേക്കുമുണ്ട്. തളിപ്പറമ്പ് മയ്യിൽ ബോർഡുമുണ്ട്.
ചെറിയ മോട്ടോർ ഉപയോഗിച്ച് ബസ് ചലിപ്പിക്കുകയും ചെയ്യാം. മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷ പാസായി പ്ലസ് വൺ അഡ്മിഷന് വേണ്ടി കാത്തിരിക്കുന്ന കെ.വി.യദുനന്ദ് കോവിഡ് കാലത്ത് വീട്ടിൽ കഴിയുന്ന വേളയിലാണ് ഇത് നിർമിച്ചത്.
ഇപ്പോൾ ക്രെയിൻ രൂപകൽപന ചെയ്യുന്ന തിരക്കിലാണ്. ചെറുപ്പം മുതൽ ചിത്രരചനയോടൊപ്പം ഇതുപോലുള്ള നിരവധി വസ്തുക്കളും രൂപകൽപന ചെയ്തിട്ടുണ്ട്. എന്നാൽ അവ സൂക്ഷിച്ചു വയ്ക്കുന്ന പതിവില്ല.
ഒറപ്പടിയിലെ റേഷൻ കടയുടമ സുരേഷ് ബാബുവിന്റെയും, കുടുംബശ്രീ പ്രവർത്തക ഷൈമയുടെയും മകനായ യദുനന്ദിന് ഭാവിയിൽ മെക്കാനിക്കൽ എൻജീനിയർ ആകാനാണ് ആഗ്രഹം.
