കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ അനുമോദനം
സംസ്ഥാന ബോക്സിങ്ങ് ചാംപ്യൻഷിപ്പിൽ സീനീയർ വിഭാഗം രണ്ടാം സ്ഥാനം നേടിയ ആർദ്ര.പി. തോപ്രത്ത്, ജില്ലാ യൂത്ത് വിഭാഗം ബോക്സിങ്ങിൽ രണ്ടാം സ്ഥാനം നേടിയ നന്ദന.എ, കലാമണ്ഡലത്തിൽ നിന്നും 2020-21 വർഷം എ ഗ്രേഡോടു കൂടി ബിരുദം കരസ്ഥമാക്കിയ നയന കുറ്റ്യാട്ടൂർ എന്നിവർക്ക് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപഹാരം നൽകി.
കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.സത്യൻ്റെ അധ്യക്ഷതയിൽ KSU സംസ്ഥാന ഉപാധ്യക്ഷൻ വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.എം.ശിവദാസൻ, ജവഹർ ബാൽ മഞ്ച് ജില്ലാ കോ-ഓഡിനേറ്റർ അനീഷ് യു.പി, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർപേഴ്സൻ കെ.കെ നിഷ, മണ്ഡലം കോ-ഓർഡിനേറ്റർ കെ.ഷാജി, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ജനാർദ്ധനൻ.എം.പി, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.