പതിനൊന്ന് വയസുകാരനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്മണലിൽ പതിനൊന്ന് വയസുകാരനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി.
കണ്ണൂർ ശിവപുരം കൊല്ലാൻ പറമ്പിൽ കെ.ഫൈസൽ (28) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന കുട്ടിയോട് ബൈക്കിലത്തിയ ഒരാൾ ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് ഭീഷണി മുഴക്കി കയറ്റുകയും കുറച്ചു എത്തിയപ്പോൾ കുട്ടി ബൈക്കിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എ.ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.