സൂപ്പി പീടികയിൽ ഒറ്റ നമ്പർ ലോട്ടറിയുമായി മട്ടന്നൂർ സ്വദേശി അറസ്റ്റിൽ
ഒറ്റ നമ്പർ ലോട്ടറിയുമായി മട്ടന്നൂർ പൊറോറ സ്വദേശി മോഹനൻ(45)നെ മയ്യിൽ അസി. എസ്.ഐ കെ.സുരേഷ് കുറ്റ്യാട്ടൂർ സൂപ്പി പീടികയിൽ വച്ച് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് 23,150 രുപയും, ഒറ്റ നമ്പർ ചൂതാട്ടത്തിന് ഉപയോഗിച്ച പേപ്പറുകളും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം കമ്പിലിൽ നിന്നും ഒറ്റ നമ്പർ ലോട്ടറിയുമായി കൊളച്ചേരിയിലെ ഹരിദാസൻ, ചെറുപഴശിയിലെ സിയാദ് എന്നിവരെ മയ്യിൽ പൊലീസ് പിടികൂടിയിരുന്നു.