ഗവ. മെഡിക്കൽ കോളേജുകളിലെ ACR ലാബുകളിൽ 41 ഒഴിവുകൾ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എ.സി.ആർ. ലാബുകളിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ലാബ് ടെക്നീഷ്യൻ ഗ്രേഡ് II:
യോഗ്യത: ബി.എസ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി. കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. കെ.എച്ച്.ആർ.ഡബ്ല്യു. എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തി പരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 16,000 രൂപ.

ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II:
യോഗ്യത: വി.എച്ച്.എസ്.ഇ. എം. എൽ.ടി. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കെ.എച്ച്.ആർ. ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തി പരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 14,000 രൂപ

ആശുപത്രികളും ഒഴിവുകളുടെ എണ്ണവും:
ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം 18
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5
ഗവ. ജനറൽ ആശുപത്രി, തിരുവനന്തപുരം 1
ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം 3
ഗവ. താലൂക്കാശുപത്രി ഹരിപ്പാട് 2
ഗവ. മെഡിക്കൽ കോളേജ് കോട്ടയം 3
ഗവ. മെഡിക്കൽ കോളേജ് മഞ്ചേരി 4
ഗവ. മെഡിക്കൽ കോളേജ് പയ്യന്നൂർ 2
ഗവ. താലൂക്കാശുപത്രി കൂത്തുപറമ്പ്1
ഗവ. ആശുപത്രി കാഞ്ഞങ്ങാട് 2

വിശദവിവരങ്ങൾക്കായി www.khrws.kerala.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20.