‘കാവലായ് ഒരു കൈത്തിരി’ ദീപം തെളിയിച്ചു

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെ അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുവാൻ ചൈൽഡ് ലൈൻ, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കാവലായ് ഒരു കൈത്തിരി' എന്ന പേരിൽ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.

പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ, വൈസ് പ്രസിഡണ്ട് സി.നിജിലേഷ് മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.