വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു.പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിന്‍റെ മകൻ നസൽ ആണ് മരിച്ചത്.
വീടിന് സമീപത്തെ കിണറിനായി കുഴിച്ച കുഴിയിലാണ് കുട്ടിവീണത്. മഴയെ തുടർന്ന് കിണറിന്‍റെ പണി നിർത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞ് കിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.
കുട്ടിയെ കുഴിയിൽ നിന്ന് പുറത്ത് എടുത്തെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും.