കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി കുറ്റ്യാട്ടൂരിലെ കർഷകർ
കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി കുറ്റ്യാട്ടൂരിലെ കർഷകർ. കഴിഞ്ഞ ദിവസം കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളിലെ വിവിധയിനം കൃഷികളാണ് കാട്ടു പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചത്.
വാഴ, ചേമ്പ്, ചേന, മധുരകിഴങ്ങ്, മരച്ചീനി തുടങ്ങിയവയാണ് വ്യാപകമായി പന്നികൾ നശിപ്പിക്കുന്നത്. അരിയങ്ങോട്ട് മൂല എ.പി.സുരേശന്റ വീട്ടിലെ ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ പൂർണമായും കാട്ടുപന്നികൾ നശിപ്പിച്ചു.